വിത്തുവണ്ടി പ്രചാരണ യാത്ര

കുന്ദമംഗലം: സംസ്ഥാന കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണാർഥം കുരുവട്ടൂർ കൃഷിഭവനും കുരുവട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ വിത്തുവണ്ടി പ്രചാരണയാത്ര കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി. സിന്ധു, യു.പി. സോമനാഥൻ, എം.കെ. ലിനി, വിപിൻ കുമാർ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ രൂപക് സ്വാഗതവും കൃഷി അസിസ്റ്റന്റ് ബീന നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു. മുതിർന്ന കർഷകൻ സി. കുമാരന് വിത്ത് പാക്കറ്റ് നൽകി ഗ്രാമീൺ ബാങ്ക് മാനേജർ വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. മുഴുവൻ വാർഡ് കേന്ദ്രങ്ങളിലും വിത്തുവണ്ടിയാത്ര പ്രചാരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.