നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നു കാൽനടയാത്രക്കാർക്ക് പരിക്ക്

കൊടുവള്ളി: ദേശീയപാത 766 ൽ സ്ഥിരം വാഹന അപകടമേഖലയായ വാവാട് ഇരുമോത്ത് അങ്ങാടിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നു കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. നീരുട്ടിപൊയിൽ ഹുസൈൻ (62), ഓട്ടോപറമ്പിൽ മുഹമ്മദ് ജവാദ് (17), വരലാട്ട്പറമ്പ് ഷമീം അഹമ്മദ് (16) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ച 5.10 ഓടെയായിരുന്നു സംഭവം. വാവാട് ഇരുമോത്ത് ജുമാ മസ്ജിദിൽനിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ തൃശൂരിൽനിന്നു പയ്യോളിയിലേക്കു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇവരെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹുസൈനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.