വ്യാജക്കള്ള് കേന്ദ്രങ്ങൾ അടച്ചുപൂട്ടണം

കോഴിക്കോട്: വ്യാജക്കള്ള് കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് കേരള മദ്യ നിരോധന സമിതി. ചിറ്റൂർക്കള്ളിന്‍റെ മറവിൽ വൻതോതിൽ വ്യാജക്കള്ള് എക്സൈസുകാരുടെ ഒത്താശയോടെ വിവിധ ജില്ലകളിലെ ഷാപ്പുകളിലെത്തിച്ച് വിറ്റഴിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ഗാന്ധിഗൃഹത്തിൽ 44ാം സംസ്ഥാന സമ്മേളനത്തിനുശേഷം സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.എം. രവീന്ദ്രന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു. സംസ്ഥാന വനിത പ്രസിഡന്‍റ് പ്രഫ. ഒ.ജെ. ചിന്നമ്മ, ജനറൽ സെക്രട്ടറി ഷീബ ജോയ് തെക്കേടത്ത്, യുവജന സംസ്ഥാന പ്രസിഡന്‍റ് അബ്ദുസ്സമദ് മയ്യിൽ, ഫിലിപ്പ് ചോല എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.