വി.പി.എ. അസീസിനെ അനുസ്​മരിച്ചു

കോഴിക്കോട്​: കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന മാധ്യമപ്രവർത്തകനും 'മാധ്യമം' മുൻ ന്യൂസ്​ എഡിറ്ററുമായ വി.പി.എ. അസീസിനെ കാലിക്കറ്റ്​ പ്രസ്​ക്ലബിൽ ചേർന്ന യോഗത്തിൽ ​കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അനുസ്മരിച്ചു. നിശ്ശബ്​ദനായി, സൗമ്യനായി പ്രവർത്തിച്ച അസീസ്​ പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക്​ മാതൃകയാണെന്ന്​ അദ്ദേഹത്തെ അനുസ്​മരിച്ചവർ അഭിപ്രായപ്പെട്ടു. 'മാധ്യമം' പത്രത്തി​ൽ വിദേശവാർത്തകൾക്കായി പ്ര​ത്യേക പേജ്​ ഒരുക്കിയ അസീസിന്‍റെ പ്രതിഭയുടെ ഗുണഭോക്താക്കളായി മറ്റു​ പത്രങ്ങളും മാറി. പ്രസ്​ക്ലബ്​ പ്രസിഡന്റ്​ എം. ഫിറോസ്​ഖാൻ അധ്യക്ഷനായിരുന്നു. ജോയന്‍റ്​ സെക്രട്ടറി പി.കെ. സജിത്​, മലയാള മനോരമ ചീഫ്​ ന്യൂസ്​ എഡിറ്റർ പി.ജെ. ജോഷ്വാ, കെ. ബാബുരാജ്​, എ.പി. അബൂബക്കർ, ഹാഷിം എളമരം, കെ.എ. സൈഫുദ്ദീൻ, ഫൈസൽ ബിൻ അഹ്മദ്​, കെ.സി. രഹന, രാധാകൃഷ്ണൻ തിരൂർ, എ. ബിജുനാഥ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.