നാടിന്റെ ഉത്സവമായി പെരുവയലിൽ ഗ്രാമോത്സവം

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ 'മേളം 2022' എന്ന പേരിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഫുട്ബാൾ മത്സരം സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസങ്ങളിലായി വിവിധ കലാകായിക, രചനമത്സരങ്ങൾ നടന്നു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. മാവൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദൻ മുഖ്യാതിഥിയായി. വാർഡ് മെംബർ ഉനൈസ് അരീക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ ടീച്ചർ, ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ എന്നിവർ പങ്കെടുത്തു. അൻസാർ പെരുവയൽ സ്വാഗതവും കെ.പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.