പൂർവ വിദ്യാർഥിക്ക് വീടൊരുക്കാൻ എൻ.എസ്.എസ് വിദ്യാർഥികൾ

മുക്കം: അപകടത്തിൽ കാൽ നഷ്ടപ്പെട്ട പൂർവവിദ്യാർഥിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ആനയാംകുന്ന് വി.എം.എച്ച് .എം. എച്ച്. ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ. 50 എൻ.എസ്.എസ് വിദ്യാർഥികളുടെ കൂട്ടായ പ്രവർത്തനം മൂലം വീടിന്റെ കോൺക്രീറ്റ് പൂർത്തിയായി. കഴിഞ്ഞ വർഷത്തെ ആനയാംകുന്ന് ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ സോക്കർ ഫെസ്റ്റ് നടത്തിയാണ് വീടിന്റെ പടവ് വരെ പൂർത്തീകരിച്ചത്. കോൺക്രീറ്റ് വരെ എത്തിയ പ്രവർത്തനത്തിന്റെ ബാക്കി കൂടി പൂർത്തിയാക്കി നൽകുമെന്ന് ആനയാംകുന്ന് സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഷോബു രാമചന്ദ്രൻ പറഞ്ഞു. ആനയാംകുന്ന് സ്കൂളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഷോബു രാമചന്ദ്രന്റെയും, ലീഡർമാരായ മുഹമ്മദ്‌ ദാനിഷിന്റെയും, ഫാത്തിമ ഷബാനയുടെയും നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് വീടിന്റെ കോൺക്രീറ്റ് പെട്ടെന്ന് പൂർത്തിയാക്കാൻ സാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.