ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ച്​ കടന്നുകളഞ്ഞു

തലക്കുളത്തൂർ: ബൈക്കിലെത്തിയ സംഘം സ്​ത്രീയുടെ മാല പൊട്ടിച്ച്​ കടന്നുകളഞ്ഞു. ബുധനാഴ്​ച വൈകീട്ട്​ അണ്ടിക്കോടിനു സമീപത്തുവെച്ചാണ്​ തലക്കുളത്തൂർ സ്വദേശിനി ഉഷയുടെ കഴുത്തിൽനിന്ന്​ മാല പിടിച്ചുപറിച്ചത്​. മുക്കുപണ്ടമായ മാലയുടെ ലോക്കറ്റ്​ മാത്രമായിരുന്നു സ്വർണം. എലത്തൂർ പൊലീസ്​ ഇൻസ്​പെക്ടർ എ. സായുജ്​കുമാർ, എസ്​.ഐ രാജേഷ്​ എന്നിവർ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.