ചാത്തമംഗലം: സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ശിൽപശാല നടന്നു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സുഷമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫിസർ വിപിൻ ദാസും ഫിനാൻസ് ലിട്രസിയെ കുറിച്ച് ഫിനാൻസ് ലിട്രസി കൗൺസിലർ ശിൽപയും ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി രജനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വി.പി.എ. സിദ്ദീഖ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീന, സി.ഡി.എസ് ചെയർപേഴ്സൻ എൻ.പി. കമല എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.ടി. പുഷ്പ സ്വാഗതവും പഞ്ചായത്ത് വ്യവസായ വകുപ്പ് പ്രതിനിധി അയിഷ തസ്നീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.