നടുവണ്ണൂർ: കോവിഡ് കാലത്ത് മാനസിക സമ്മർദത്തിലകപ്പെട്ട വിദ്യാർഥികളെ ആത്മവിശ്വാസവും ലക്ഷ്യപ്രാപ്തിയും സ്വയംപര്യാപ്തതയും ഉള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ നടുവണ്ണൂർ മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഐ.ടി.ഐ കാമ്പസിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിവരുന്ന അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ചിത്രകാരനും മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ റഹ്മാൻ കൊഴുക്കല്ലൂർ നേതൃത്വം നൽകി. ------------------------------------ പാലോളിയിൽ സ്നേഹഭവനം സമർപ്പിച്ചു നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാലോളിയിലെ പരേതനായ എടത്തുംതാഴ സിറാജിന്റെ കുടുംബത്തിന് പീപ്ൾ ഫൗണ്ടേഷന്റെയും യൂത്ത് ലീഗ് പാലോളി മുക്ക് ശാഖ കമ്മിറ്റിയുടെയും നാട്ടിലും മറുനാട്ടിലുമുള്ള സുമനസ്സുകളുടെയും സഹായത്തോടെ വീട് നിർമിച്ചു നൽകി. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് താക്കോൽവിതരണം നിർവഹിച്ചു. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി ബാലുശ്ശേരി ഏരിയ പ്രസിഡന്റ് നാസർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. മൻസൂർ ബാഖവി, പി.എം. ഫൈസൽ, സാജിദ് കോറോത്ത്, നിസാർ ചേലേരി, ഹമീദ് വളവിൽ, കോയ മാതുകണ്ടി, ഫൈസൽ പാലോളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.