ശാസ്ത്രപഠനത്തിന് അടൽ ടിങ്കറിങ് ലാബ് തുറന്നു

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സഹായത്തോടെ മർകസ് സ്കൂൾ നിർമിച്ച അടൽ ടിങ്കറിങ് ലാബ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാനും സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പഠനം ഉറപ്പുവരുത്താനും നിതി ആയോഗിനു കീഴിൽ ആവിഷ്കരിച്ച പദ്ധതിയാണ് അടൽ ടിങ്കറിങ് ലാബുകൾ. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽസ്, ഡിസൈനിങ്, പ്രോഗ്രാമിങ് തുടങ്ങിയവയുടെ പഠനത്തിന് ആവശ്യമായ ലാബുകളും ഐ.ടി അധിഷ്ഠിത സെമിനാർ ഏരിയയും ഉൾക്കൊള്ളുന്ന ഈ പദ്ധതി 1500 ചതുരശ്ര അടി ഹാളിലാണ് സജ്ജീകരിച്ചിട്ടുള്ളത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം, എം ഡിറ്റ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. മഹേശൻ എന്നിവർ സംസാരിച്ചു മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മർകസ് നോളജ് സിറ്റി സി.ഇ.ഒ തൻവീർ ഉമർ നിർവഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽമജീദ് ഇർഫാനി സ്വാഗതവും അബ്ദുൽകരീം നിസാമി നന്ദിയും പറഞ്ഞു. പടം: Koy 1 കൊയിലാണ്ടി മർകസ് സ്കൂളിൽ എ.ടി.എൽ ലാബ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.