പേരാമ്പ്ര: പെരുവണ്ണാമൂഴി - ചെമ്പ്ര -ചക്കിട്ടപാറ -പിള്ളപ്പെരുവണ്ണ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു. മഴ പെയ്ത് വെള്ളം നിറഞ്ഞതോടെ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. കുഴികൾ അടക്കണമെന്നു പി.ഡബ്ല്യു.ഡി പേരാമ്പ്ര എക്സി.എൻജിനീയറോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. മലയോര ഹൈവേയുടെ ഭാഗമായതിനാൽ ഫണ്ട് വകയിരുത്താൻ കഴിയില്ലെന്നും കേരള റോഡ് ഫണ്ട് ബോർഡിനാണ് ചുമതലയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, മറ്റു പല വകുപ്പുകളുടെയും അധീനതയിലുള്ള റോഡുകൾ ചക്കിട്ടപാറ പഞ്ചായത്തധികൃതർ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. പഞ്ചായത്തോഫിസിനു മുന്നിലൂടെയാണു പെരുവണ്ണാമൂഴി റോഡ് കടന്നുപോകുന്നത്. അടിയന്തരമായി റോഡിലെ അപകടകരമായ കുഴികൾ അടക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കോൺഗ്രസ് പ്രതിഷേധത്തിന് ബാബു കൂനന്തടം, ഷാജു മാളിയേക്കൽ, എം. സി. സന്ദീപ്, ഇബ്രായി പാറച്ചാലിൽ, പ്രകാശൻ ഏരംപുറം എന്നിവർ നേതൃത്വം നൽകി. Photo: തകർന്നു കിടക്കുന്ന ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡിലെ ഗർത്തങ്ങളിൽ കോൺഗ്രസുകാർ വാഴ നട്ട് പ്രതിഷേധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.