കോഴിക്കോട്: കേരളത്തിലെ സാമൂഹികവും സാമുദായികവുമായ സൗഹൃദാന്തരീക്ഷത്തെ തകർക്കുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുമായി മുന്നേറുന്ന സംഘടനകളെയും വ്യക്തികളെയും സമൂഹവും സമുദായവും ഒറ്റപ്പെടുത്തണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ പറഞ്ഞു. മതത്തെ പൊതു സമൂഹം തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പോപുലർ ഫ്രണ്ടിനെ സമുദായം തള്ളിപ്പറയണം. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഹാമിദലി സഖാഫി, നിയാസ്, കെ.ബി. ബഷീർ എന്നിവർ സംസാരിച്ചു. photo: ssf meeting
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.