കൊയിലാണ്ടി: ഇന്ധന-പാചകവാതക വിലവർധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമരസായാഹ്നം സംഘടിപ്പിച്ചു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ തലയിൽ അധികഭാരമടിച്ചേൽപിച്ച് പാചകവാതക സബ്സിഡി നിർത്തലാക്കുകകൂടി ചെയ്തത് ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന നടപടിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഗ്യാസടുപ്പിൽനിന്ന് വീണ്ടും വിറകടുപ്പിലേക്ക് മാറേണ്ട സാഹചര്യത്തെ പ്രതീകാത്മകായി ആവിഷ്കരിച്ച് പിറകോട്ടു നടന്നുകൊണ്ടാണ് സമര സായാഹ്നം നടത്തിയത്. മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി വീട്ടമ്മമാർക്ക് വിറക് വിതരണം നടത്തി. രാജേഷ് കീഴരിയൂർ, മനോ പയറ്റുവളപ്പിൽ, കെ. അബ്ദുൽ ഷുക്കൂർ, പി.ടി. ഉമേന്ദ്രൻ, സി. ഗോപിനാഥ്, മോഹനൻ നമ്പാട്ട്, കെ.പി. നിഷാദ്, എൻ. മുരളീധരൻ, മനോജ് കാപ്പാട്, കെ. സുരേഷ് ബാബു, പി.വി. വേണുഗോപാൽ, പി.പി. നാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.