വടകരയിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

വടകര: ഫെയർ വേജസ് ഡി.എ കുടിശ്ശികയടക്കം വിതരണം ചെയ്യണമെന്നും ബസുകളിൽ ക്ലീനർമാരെ പുനർനിയമിക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ 10 മുതൽ വടകരയിലെ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കാൻ തീരുമാനിച്ചു. യൂനിയനുകൾ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ രണ്ടുതവണ അനുരഞ്ജന ചർച്ച വിളിച്ചുചേർത്തെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. യോഗത്തിൽ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കെ.വി. രാമചന്ദ്രൻ, എ. സതീശൻ, വി.കെ. ബാബു, അഡ്വ. ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത്, മജീദ് അറക്കിലാട്, കെ. പ്രകാശൻ, ഇ. പ്രദീപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.