കോഴിക്കോട്: ജൂൺ ഒന്നിന് പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്കൂളുകൾ പൂർണ സജ്ജമായെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധികൃതർക്ക് നിർദേശം നൽകി. എല്ലാ സജ്ജീകരണങ്ങളും മേയ് 27നകം പൂർത്തിയാക്കണം. ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ല ഡെവലപ്മെന്റ് കമീഷണർ അനുപം മിശ്ര, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.പി. മിനി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സെക്രട്ടറി അഹമ്മദ് കബീർ, പൊലീസ് കമീഷണർ എ. അക്ബർ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു. പ്രധാന നിർദേശങ്ങൾ: ക്ലാസ് മുറികൾ പ്രത്യേകം ശ്രദ്ധിക്കണം സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം കിണർ, വാട്ടർ ടാങ്ക്, അടുക്കളയും പരിസരവും അണുമുക്തമാക്കണം സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണം ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം സ്‌കൂൾ പരിസരത്ത് അപകടകരമായ മരങ്ങളുണ്ടെങ്കിൽ മുറിച്ചുമാറ്റണം സ്‌കൂൾ പരിസരത്ത് ലഹരിവിൽപന തടയാൻ നടപടി സ്വീകരിക്കണം 12 മുതൽ 14 വയസ്സുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കണം പി.ടി.എ, സ്റ്റാഫ് കൗൺസിൽ, എസ്.എം.സി, ക്ലാസ് പി.ടി.എ യോഗങ്ങളും ചേരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.