'നാളികേരക്കർഷകരെ അവഗണിക്കരുത്'

കക്കോടി: നാളികേരത്തിന് കിലോഗ്രാമിന് 32 രൂപക്ക് സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നാളിതുവരെയായി സംഭരണം നടത്താൻ കഴിയാത്തത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് (എം) എലത്തൂർ നിയോജകമണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. സർക്കാർ പ്രഖ്യാപനം നടപ്പിലാക്കുന്നതിന് തടസ്സം നിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ആർജ്ജവം കാണിക്കണം. ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് സുധാകരൻ മലയിൽ അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ, റീത്ത ജസ്റ്റ്യൻ, സിജോ വടക്കേൻ തോട്ടം, സി.ടി. സനീഷ്, പ്രഥ്വിരാജ് നാറാത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുധാകരൻ മലയിൽ (പ്രസി), ഷാജി വളപ്പിൽ, കെ.പി. ഉമേഷ് (വൈസ് പ്രസി), സൗമ്യ പൂവ്വത്തൂർ (ട്രഷ), പി.കെ. പ്രകാശൻ, കെ.എം. സനൽ, നിഷ സുരേഷ് (ജന. സെക്ര). con m elathoor കേരള കോൺഗ്രസ് (എം) എലത്തൂർ നിയോജകമണ്ഡലം സമ്മേളനം ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.