വെറുപ്പും വിദ്വേഷവും അകറ്റി മനസ്സുകൾ ഒന്നിക്കണം: സമദാനി

കോഴിക്കോട്: മനുഷ്യ മനസ്സുകൾ ഒന്നിക്കാൻ വെറുപ്പും വിദ്വേഷവും ഒഴിച്ചു നിർത്തണമെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. ലോക സ്കീസോഫ്രീനിയ ദിനത്തിൽ രാമനാട്ടുകര മനശ്ശാന്തി ഹോസ്പിറ്റലിൽ നടന്ന ബോധവത്കരണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനശ്ശാന്തി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അനീസ് അലി രചിച്ച " മനസ്സിലുണ്ട് കാര്യം " എന്ന പുസ്തകം സമദാനി പ്രകാശനം ചെയ്തു. ഫാറൂഖ് കോളജ് ട്രെയിനിങ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജൗഹർ പുസ്തകം ഏറ്റുവാങ്ങി. നവാസ് പൂനൂർ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ചെയര്‍മാൻ പ്രഫ. മുഹമ്മദ് ഹസൻ സമദാനിക്ക് ഉപഹാരം നൽകി. മാധ്യമ പ്രവർത്തകൻ ശഫീഖ് പന്നൂർ പുസ്തകം പരിചയപ്പെടുത്തി. സൈക്യാട്രിസ്റ്റ് ഡോ. വി.വി. സദാശിവൻ ക്ലാസെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഫറോക്ക് ബ്രാഞ്ച് പ്രസിഡന്റ് ഡോ. സലീന സംബന്ധിച്ചു. ഡോ. അനീസ് അലി സ്വാഗതവും സൈക്കോളജിസ്റ്റ് റജുല അനീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.