വാഹനപരിശോധനക്കിടെ റോഡിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച യുവാക്കൾ പിടിയിൽ

മാവൂർ: നിരന്തരം ഹോണടിച്ചും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും വാഹനമോടിച്ചതിന് പിഴ ഈടാക്കാൻ ശ്രമിക്കുന്നതിനിടെ ആർ.ടി.ഒ എൻഫോഴ്സ്മൻെറ് സ്ക്വാഡിനോട് തട്ടിക്കയറുകയും റോഡിൽ നാടകീയരംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കാർ യാത്രക്കാരായ നാലുപേരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കൽ ചെറുവത്ത് അനസ് (25), പുളിക്കൽ കൊടികുത്തി പറമ്പിൽ കുന്നത്ത് ഹാജിയാർകണ്ടി മുഹമ്മദ് ഷബീൽ (20), മലപ്പുറം ചീക്കോട് കൊളമ്പാലം കൊളത്തിക്കൽ മുഹമ്മദ് നസീഫ് (22), പുളിക്കൽ കൊടികുത്തിപറമ്പ് മക്കക്കാട് വീട്ടിൽ മുഹമ്മദ് ബഷീർ (19) എന്നിവരെയാണ് മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ മാവൂർ-കോഴിക്കോട് റോഡിൽ കല്ലേരി അങ്ങാടിയിലാണ് സംഭവം. മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടും യുവാക്കൾ മോശമായി പെരുമാറി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നാലുപേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തത്. വാഹനത്തിൽ നിയമലംഘനം നടത്തിയതിന് മോട്ടോർ ആർ.ടി.ഒ എൻഫോഴ്സ്മൻെറ് സ്ക്വാഡ് വാഹനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.