ജയിലിൽനിന്ന്​ വിഡിയോകാൾ; രാജീവ്​ഗാന്ധി വധക്കേസിലെ പ്രതി മുരുകനെ കുറ്റവിമുക്തനാക്കി

ചെന്നൈ: വെല്ലൂർ സെൻട്രൽ ജയിലിൽനിന്ന്​ അനുമതിയില്ലാതെ വിദേശത്തേക്ക്​ വിഡിയോകാളിൽ സംസാരിച്ച കേസിൽ രാജീവ്​ഗാന്ധി വധക്കേസിലെ പ്രതിയായ മുരുകനെ വെല്ലൂർ മജിസ്​ട്രേറ്റ്​ കോടതി വെറുതെവിട്ടു. മതിയായ സാക്ഷികളില്ലാത്തതിനാൽ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. ഇതേ കേസിലെ പ്രതിയായ നളിനിയുടെ ഭർത്താവാണ്​ മുരുകൻ. 30 വർഷക്കാലമായി തടവിലാണ്. രണ്ടു​ വർഷം മുമ്പാണ്​ മൊബൈൽഫോണിൽ വിഡിയോ കാൾ ചെയ്തുവെന്ന കേസ്​ രജിസ്റ്റർ ചെയ്തത്​. കനത്ത പൊലീസ്​ സുരക്ഷയിലാണ്​ ചൊവ്വാഴ്ച മുരുകനെ കോടതിയിൽ ഹാജരാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.