വടകര: നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ച് സർക്കാർ സ്വന്തക്കാരെ രക്ഷിക്കുകയാണെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ടി.പി കേസിലെ ക്വട്ടേഷൻ സംഘങ്ങളുടെ വക്കീലായിരുന്ന രാമൻപിള്ളയും കേസിൽ അകപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് ആഭ്യന്തരവകുപ്പ് കേസ് അട്ടിമറിക്കാൻ തുടങ്ങിയത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ടി.പി കേസിൽ കൊടി സുനി, കിർമാണി മനോജ്, എം.സി. അനൂപ് എന്നീ ക്വട്ടേഷൻ സംഘാംഗങ്ങൾക്കുവേണ്ടി വാദിച്ച, സി.പി.എമ്മിന്റെ സ്വന്തം വക്കീലായിരുന്നു രാമൻപിള്ള. നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനും ഫോൺകോൾ രേഖകളടക്കം നശിപ്പിക്കാനും ഈ അഭിഭാഷകൻ കൂട്ടുനിന്നുവെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തുകയും ഇദ്ദേഹത്തെ ചോദ്യംചെയ്യാൻ തീരുമാനിക്കുകയും ചെയതപ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാൻ സർക്കാർ തയാറായത്. രാമൻപിള്ള പ്രതിയായാൽ സി.പി.എമ്മിന്റെ പല കള്ളികളും വെളിച്ചത്താകുമെന്ന ഭയമാണ് ഇതിന് കാരണം. കേസ് അട്ടിമറിക്കെതിരെ ഡബ്ല്യൂ.സി.സി പോലും മൗനത്തിലായത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും കെ.കെ. രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.