ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ജൽജീവൻ മിഷന്റെ ഭാഗമായി കേരള ഗ്രാമനിർമാണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട ജലഗുണനിലവാര പരിശോധന പരിശീലനം നടത്തി. പഞ്ചായത്ത് മെംബർ ആർ.സി. സിജു ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജലഗുണനിലവാര പരിശോധന പരിശീലനത്തിന് കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി ഡിവിഷൻ മാനേജർ വിനോദ് കുമാർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, അയൽക്കൂട്ടം ഭാരവാഹികൾ മുതലായവർ പരിശീലനത്തിൽ പങ്കെടുത്തു. പഞ്ചായത്തിൽ 300 പേർക്ക് പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വളന്‍റിയേഴ്സിനെ ഉപയോഗിച്ച് പഞ്ചായത്തിലെ എല്ലാ മേഖലകളിലുമുള്ള കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. പരിശീലനപരിപാടികൾക്ക് ജല അതോറിറ്റിയിലെ ക്വാളിറ്റി സ്റ്റാഫ് അഞ്ജലി, ജൽ ജീവൻ മിഷൻ സ്റ്റാഫ് അംഗങ്ങളായ അശ്വിനി, നമിത, ബീന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.