സംസ്ഥാന സർക്കാർ നികുതി കുറക്കണം

സംസ്ഥാന സർക്കാർ നികുതി കുറക്കണം കോഴിക്കോട്​: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വിലകുറച്ച സാഹചര്യത്തിൽ അതിന് ആനുപാതികമായി സംസ്ഥാന സർക്കാറും കുറക്കാൻ തയാറാകണമെന്ന്​ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ രാജീവ് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. മനോജ് എടാണി, നിഷാബ് മുല്ലോളി, അഡ്വ. സുനീഷ് മാമിയിൽ, അഡ്വ. രതീഷ് ലാൽ, വി.ടി. രമേശ് ബാബു, കെ.പി. സക്കീർ, മടപ്പള്ളി മോഹനൻ, ബിജു ജോൺ ഓത്തിക്കൽ, കെ.സി. ശശികുമാർ, സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.