മഞ്ഞൾ ഗ്രാമം ഉദ്ഘാടനം

മാവൂർ: സ്വതന്ത്ര കർഷകസംഘം മാവൂർ പഞ്ചായത്ത് കമ്മിറ്റി തുടക്കംകുറിച്ച 'മഞ്ഞൾ ഗ്രാമം' പദ്ധതിയുടെ രണ്ടാം വാർഡ്തല ഉദ്ഘാടനം മെംബർ പി. മിനി നിർവഹിച്ചു. മുസ്‍ലിം ലീഗ് വാർഡ് പ്രസിഡന്റ് വടക്കേടത്ത് ലത്തീഫ് അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല ട്രഷറർ പി. ബീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജന. സെക്രട്ടറി പി.കെ. മുനീർ, മുസ്‍ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി. ഉമ്മർ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. ലബീബ്, എൻ. ഹുസ്സൈൻകുട്ടി, കെ. അഹമ്മദ് കുട്ടി, വി. ആലി, കെ. ഹാരിസ്, കെ. അഷ്റഫ്, പി. ഉമ്മർ, പി. അബ്ദുറഹിമാൻ, കെ. ഉണ്ണിമോയി എന്നിവർ സംബന്ധിച്ചു. കർഷകസംഘം വാർഡ് പ്രസിഡന്റ് കെ.പി. ഉമ്മർ സ്വാഗതവും ജന. സെക്രട്ടറി പി.ടി. ബഷീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.