ബാലസുരക്ഷ സമിതി കൂട്ടായ്മ രൂപവത്കരണം

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ്തല ബാലസുരക്ഷ സമിതി പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് 22ൽ കുട്ടികളുടെ കൂട്ടായ്മ രൂപവത്കരിച്ചു. വെള്ളിയാഴ്ച പുതിയേടത്ത് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ചൈൽഡ് ലൈൻ ടീം മെംബർ ശ്രീലേഖ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ ജില്ല കോഓഡിനേറ്റർ കെ.കെ. മുഹമ്മദ് അഫ്സൽ വിഷയാവതരണം നടത്തി. പുതിയേടത്ത് അംഗൻവാടി അധ്യാപിക സത്യഭാമ, ആശ വർക്കർ ബൃന്ദ, സി.ഡി.എസ് ചെയർപേഴ്സൻ ശാന്ത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.