പള്ളിയത്ത് പെരുവയൽ റോഡ് തകർന്നു; യാത്ര ദുരിതമായി

വേളം: പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പള്ളിയത്ത്-പെരുവയൽ റോഡ് തകർന്ന് വാഹനയാത്ര ദുരിതപൂർണമായി. കുഴിയും വെള്ളക്കെട്ടും കാരണം റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ട് മാസങ്ങളോളമായി. വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ചെറുവണ്ണൂർ, ആയഞ്ചേരി, ചങ്ങരോത്ത്, തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളും ആവള, ആയഞ്ചേരി, വേളം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും ആവള പി.എച്ച്.സി, വേളം കുടുംബാരോഗ്യ കേന്ദ്രം, കാഞ്ഞിരാട്ട്തറ സി.എച്ച്.സി എന്നിവിടങ്ങളിലേക്കെല്ലാം ഈ റോഡാണ് ആശ്രയിക്കുന്നത്. ചെമ്പോട് പാലം മുതൽ പള്ളിയത്ത് വരെ എത്തുക എന്നത് സാഹസമാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും ഇതിന് വേണ്ട പരിഹാരം ഉടൻ കാണണമെന്നും കേരള കോൺഗ്രസ് (ജേക്കബ്) വേളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി യൂസഫ് പള്ളിയത്ത് ഉദ്ഘടനം ചെയ്തു. എം. മൊയ്തു അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, ഷഫീക് കോറോത്ത്, രജീഷ്, അബ്ദു എന്നിവർ സംസാരിച്ചു. photo: തകർന്ന പെരുവയൽ-പള്ളിയത്ത് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.