കോഴിക്കോട്: കേരള പൊലീസിനെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം വെള്ളിമാട്കുന്ന് ജെ.ഡി.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ പരിഗണിക്കുന്ന കാര്യത്തിൽ യു.പി പൊലീസിനെക്കാൾ എത്രയോ മുകളിലാണ് കേരളത്തിലെ പൊലീസ്. തങ്ങളുടെ സ്വന്തം ജനതയെയാണ് സേവിക്കുന്നത് എന്നൊരു മനോഭാവം അവർ എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരി കാലത്ത് കേരള പൊലീസ് കാണിച്ച സേവന മനോഭാവം അഭിനന്ദനാർഹമാണ്. കേരളത്തിലെ ജനമൈത്രി പൊലീസ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് എന്നിവ അനുകരണീയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ശക്തമായ ചിഹ്നമാണ് പൊലീസ്. എന്നാൽ, എല്ലായ്പോഴും വിമർശനം കേൾക്കുന്ന വിഭാഗംകൂടിയാണ്. തങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ലാത്ത കാര്യങ്ങളിൽപോലും പൊലീസിന് പഴി കേൾക്കേണ്ടി വരാറുണ്ട്. മറ്റെല്ലാ മേഖലയിലും ഇന്ത്യ ഉന്നതി കൈവരിച്ചെങ്കിലും നിലനിന്നിരുന്ന ക്രിമിനൽ ജുഡീഷ്യൽ സമ്പ്രദായത്തിൽ മാത്രം പരിഷ്കരണമുണ്ടായില്ല. ഇന്ത്യയിലെ ക്രിമിനൽ ജുഡീഷ്യൽ വ്യവസ്ഥ അടിയന്തരമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും പൊലീസ് നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിട്ടയർ ചെയ്ത പൊലീസുകാർ തങ്ങൾ പൊലീസ് സേനയുടെ ഭാഗമല്ലെന്ന് ചിന്തിക്കരുതെന്ന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞു. റിട്ടയർ കാലഘട്ടത്തിലും ജനങ്ങളെ സേവിക്കാൻ പൊലീസുകാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.കെ. ലംബോദരൻ നായർ സ്വാഗതവും സെക്രട്ടറി കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.