വടകര: സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കേളു ഏട്ടന്റെ 31ാം ചരമവാർഷിക ദിനം ആചരിച്ചു. പഴങ്കാവിലെ സ്മൃതിമണ്ഡപത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക പുഷ്പചക്രം സമർപ്പിച്ചു. വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. കെ.കെ. ലതിക അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.പി ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. പുഷ്പജ, നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു, കൗൺസിലർ പി .പി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കെ.സി. പവിത്രൻ സ്വാഗതം പറഞ്ഞു. ചിത്രം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക കേളുഏട്ടൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.