കോഴിക്കോട്: മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ മഴക്കാല ജാഗ്രതയുടെ ഭാഗമായി പ്രത്യേക വാഹന പരിശോധന നടത്തി. സ്റ്റേജ് ക്യാരേജ് ബസുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ടയറിന്‍റെ തേയ്മാനം, വൈപ്പറുകൾ ലൈറ്റുകൾ, വിൻഡോ ഷട്ടറുകൾ, ചോർച്ച എന്നിവയാണ് പരിശോധിച്ചത്. ചട്ടലംഘനത്തിന് 70 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.1,49,000 രൂപ പിഴ ഈടാക്കി. മൂന്നു ബസുകളുടെ സർവിസ് നിർത്തിവെക്കാൻ നിർദേശം നൽകി. കോഴിക്കോട്, ബാലുശ്ശേരി, ഉള്ള്യേരി, കൊടുവള്ളി, താമരശ്ശേരി, വടകര, പേരാമ്പ്ര, കൊയിലാണ്ടി ബസ് സ്റ്റാൻഡുകളിൽ എട്ട് സ്ക്വാഡുകൾ പരിശോധനക്ക് നേതൃത്വം നൽകി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഷൈനി മാത്യുവിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐമാരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുധീഷ്, പി.എം. അഷ്റഫ്, എം.കെ. സുനിൽ എന്നിവർ പങ്കെടുത്തു. vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.