കേന്ദ്ര സർവകലാശാലയിലെ ഒഴിവുകൾ: തീയതി നീട്ടി

കാസർകോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഡെപ്യൂട്ടി രജിസ്ട്രാര്‍ (1), അസി. ലൈബ്രേറിയന്‍ (2), പേഴ്സനല്‍ അസിസ്റ്റന്റ് (3), സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്(കമ്പ്യൂട്ടര്‍) (1), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (1), സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ (1), ലബോറട്ടറി അസിസ്റ്റന്റ് (1), ഹിന്ദി ടൈപ്പിസ്റ്റ് (1), കുക്ക് (1), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (1), ലബോറട്ടറി അറ്റൻഡന്റ് (3), കിച്ചണ്‍ അറ്റൻഡന്റ് (1), ലൈബ്രറി അറ്റൻഡന്റ് (1), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2), പ്രൈവറ്റ് സെക്രട്ടറി (3), ടെക്നിക്കല്‍ അസിസ്റ്റന്റ് (2), ലബോറട്ടറി അസിസ്റ്റന്റ് (1), അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2) തുടങ്ങിയ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി മേയ് 28 വരെയാണ് നീട്ടിയത്. തപാൽ അപേക്ഷ ജൂണ്‍ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.