കോഴിക്കോട്: മിസലെനിയസ് സഹകരണ സംഘങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് മിസലെനിയസ് കോഓപറേറ്റിവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ ജില്ല കൺവെൻഷൻ. കേരള ബാങ്കിൽ സംഘങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് പലിശ കുറച്ച് നൽകുന്നത് സഹകരണ വകുപ്പിന്റെ അനീതിയാണ്. സംസ്ഥാന ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല ആക്ഷൻ കൗൺസിൽ ഭാരവാഹികൾ: അഡ്വ. ആനന്ദ കനകം(ചെയർ.), പി.കെ. ബിന്ദു , സുമ പള്ളിപ്പുറം(വൈസ് ചെയർ.), പി.ടി. നിസാർ(കൺ.), പ്രബിത അത്തോളി, പി. പ്രഭാകരൻ, ടി.ടി. ഷംന (ജോ.കൺ.), പി.കെ. കബീർ സലാല മലബാർ കോഓഡിനേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.