മണ്ണിടിച്ചിൽ ഭീതിയിലാണ് ഫാത്തിമയും കുടുംബവും

പന്തീരാങ്കാവ്: ഒളവണ്ണ വിലേജ് ഓഫിസിനു സമീപം വേട്ടുവേടൻ കുന്ന് മുണ്ടംപിലാക്കൽ മീത്തൽ ഫാത്തിമയും കുടുംബവും ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. 15 അടി താഴ്ചയിലുള്ള മണ്ണെടുത്ത സ്ഥലം കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞതോടെയാണ് 18 ഓളം അംഗങ്ങൾ താമസിക്കുന്ന വീട് അപകടഭീഷണിയിലായത്. വീട്ടിൽനിന്ന് മൂന്ന് അടി അകലം മാത്രമാണ് മ​െണ്ണടുത്ത ഭാഗത്തിനുള്ളത്. നേരത്തേ അപകടകരമായ രീതിയിലുള്ള മണ്ണെടുപ്പിനെതിരെ പരാതി ഉയർന്നിരുന്നു. ഏറെ പഴക്കമുള്ള ഇവരുടെ വീടും സുരക്ഷിതമല്ല. ഈ വീട്ടിലാണ് ഫാത്തിമയും മക്കളും പേര മക്കളും അടക്കം 18 പേർ താമസിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തിൽ ഈ വീട്ടിൽ കഴിയുന്നത് സുരക്ഷിതമല്ലെന്നും മാറ്റിത്താമസിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.