കുടിവെള്ള കിണർ ഉദ്ഘാടനം

ചാത്തമംഗലം: ഗ്രാമപഞ്ചായത്ത് വെള്ളലശ്ശേരി വാർഡിൽ പിലാത്തോട്ടത്തിൽ കുടിവെള്ളപദ്ധതിക്കായി നിർമിച്ച കിണർ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ. നദീറ അധ്യക്ഷത വഹിച്ചു. പിലാത്തോട്ടത്തിൽ, സങ്കേതം മേഖലകളിലെ 150 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വെള്ളലശ്ശേരി വാർഡ് മെംബർ വിശ്വൻ വെള്ളലശ്ശേരി, കിണറിനായി സ്ഥലം സൗജന്യമായി നൽകിയ ഗംഗാധരൻ നമ്പൂതിരി, അഹമ്മദ് കുട്ടി അരയങ്കോട്, ആലുങ്ങൽ നാരായണൻ, മംഗലഞ്ചേരി ശിവൻ, എ.പി. ബാലഗോപാലൻ, പി. വത്സൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.