കൊയിലാണ്ടിയിൽ പെട്ടിക്കടകളിൽ മോഷണം

കൊയിലാണ്ടി: നഗരത്തിൽ രണ്ടു പെട്ടിക്കടകളിൽ മോഷണം. ബസ് സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് ബപ്പൻകാട് ലിങ്ക് റോഡിനു സമീപം പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരിയായ മുണ്ടോത്ത് സൗഭാഗ്യയിൽ ഖദീജയുടെ പെട്ടിക്കടയിലും എതാനും മീറ്റർ അകലെ മേലൂർ ചെന്നിത്തേരി പൊയിൽ ബാബുവിന്റെ പെട്ടിക്കടയിലുമാണ് മോഷണം നടന്നത്. ബാബുവിന്റെ കടയിൽ നിന്ന് ഏതാനും പാക്കറ്റ് സിഗരറ്റുകളും 300 രൂപയോളം വരുന്ന നാണയത്തുട്ടുകളും കവർന്നു. ഖദീജയുടെ കടയിൽനിന്ന് അയ്യായിരം രൂപയും അഞ്ചു പാക്കറ്റ് സിഗരറ്റും നഷ്ടപ്പെട്ടു. രണ്ടു കടകളുടെയും പൂട്ടുകൾ തകർത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.