ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണം.

കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പി.എസ്‌.എൻ കമ്യൂണിറ്റി കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊതുകിന്റെ ഉറവിട നശീകരണത്തെയും ഡെങ്കിപ്പനിയെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം. രഞ്ജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജിത്ത്, രജിത്ത്, മിനി, സജിത, പി.എസ്.എൻ. കോളജ് പ്രിൻസിപ്പൽ എം. സുജേഷ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.