കോഴിക്കോട്: എന്‍.ഐ.ടി കാലിക്കറ്റിന് കീഴില്‍ മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ് പ്രകാരം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് ഗാന്ധിറോഡ് സ്വദേശിനി ജെസിയ തിരഞ്ഞെടുക്കപ്പെട്ടു. എന്‍.ഐ.ടിയിലെ സിവില്‍ എൻജിനീയറിങ് വിഭാഗം മേധാവി പ്രഫ. സന്തോഷ് തമ്പിക്ക് കീഴിലാണ് ഗവേഷണം. അഗ്രികള്‍ച്ചര്‍ ആൻഡ് ഇക്കോളജി വിഭാഗത്തിലാണ് നവകേരള ഫെലോഷിപ്പിന് അര്‍ഹയായത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രഫസറായി ജോലിചെയ്തുവരുകയായിരുന്നു. വെള്ളയില്‍ ബൈത്തുല്‍നൂറില്‍ മൊയ്തീന്‍കോയയുടെയും ഫൗസിയയുടെയും മകളാണ്. പി.സി. ജലീലാണ് ഭര്‍ത്താവ്. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍. ബിന്ദുവും ഫെലോഷിപ്പുകള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.