മഴ; കുറ്റ്യാടിയിൽ ഓവുചാൽ നിർമാണം നിർത്തി

കുറ്റ്യാടി: ടൗൺ വികസനത്തിന്റെ ഭാഗമായി ആരംഭിച്ച രണ്ട്​ കോടിയുടെ ഓവുചാൽ നിർമാണം മഴമൂലം നിർത്തി. ആഴമേറിയ കിടങ്ങുകൾ കുഴിച്ചുവെച്ചത്​ പൂത്തിയാക്കാതെയാണ്​ പണി നിർത്തിയത്​. എല്ലാ കുഴികളിലും വെള്ളം നിറഞ്ഞ്​ അപകടഭീഷണിയിലാണ്​. കഴിഞ്ഞ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തുടങ്ങിയ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പഞ്ചായത്ത്​ തലത്തിലും എം.എൽ.എ തലത്തിലും പാർട്ടിതലത്തിലുമൊക്കെ സമ്മർദംചെലുത്തിയിട്ടും കരാറുകാരൻ സമയബന്ധിതമായി പണി പൂർത്തിയാക്കുകയുണ്ടായില്ലെന്ന്​ നാട്ടുകാർ പറയുന്നു. കരാറുകാരൻ നേരിട്ട്​ പ്രവൃത്തി ചെയ്യാതെ സബ്​കോൺട്രാക്ട്​ കൊടുക്കുകയായിരുന്നെന്ന്​ പഞ്ചായത്ത്​ ഭാരവാഹികൾ പറയുന്നു. പൊതുമരാമത്ത്​ വിഭാഗവും പ്രവൃത്തി നടത്താൻ വേണ്ടത്ര സമ്മർദംചെലുത്തിയില്ലെന്നും നാട്ടുകാരും പാർട്ടി ഭാരവാഹികളും ആരോപിക്കുന്നു. വിരലിലെണ്ണാവുന്ന ജോലിക്കാരെ മാത്രമാണ് പണിക്കിട്ടതെന്ന്​ വ്യാപാരികൾ പറയുന്നു. ടൗണിലെ മൂന്ന്​ പ്രധാന റോഡുകളിൽ പ്രവൃത്തി നടത്താനുണ്ട്​. ഒന്നിലും പൂർത്തിയായിട്ടില്ല. ഓവു നിർമാണത്തിന്​ കിടങ്ങ്​ കുഴിച്ചത്​ കാരണം റോഡിൽനിന്ന്​ പ്രവേശിക്കാൻ കഴിയാത്തതിനാൽ ചില കടകൾ അടച്ചിട്ടിരിക്കുകയാണ്​. ചിലർ കിടങ്ങ്​ നികത്തി പ്രവേശനം പുനഃസ്ഥാപിക്കുകയാണുണ്ടായത്​. പേ ാട്ടോ : കുറ്റ്യാടി ടൗണിൽ വയനാട്​ റോഡിൽ ഓവുചാൽ നിർമാണത്തിന്​ കുഴിച്ച കിടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.