വടകര: അക്രമങ്ങളുണ്ടാക്കി പുതുപ്പണം കറുകയിൽ പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. അക്രമത്തിനിരയായ അരങ്ങിൽ അജ്മലിനെയും, കോരന്റവിട ഷഹീം, പള്ളിത്താഴ സജീർ എന്നിവരുടെ വീടുകൾ എം.എൽ.എ സന്ദർശിച്ചു. രാഷ്ട്രീയ വൈരാഗ്യം അക്രമങ്ങളിലേക്ക് തിരിയുന്നത് നാടിന് നല്ലതല്ല. രാഷ്ട്രീയമായി ഉയർന്ന വിഷയങ്ങൾ ഒന്നിച്ചിരുന്ന് ചർച്ചചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ. അസീസ്, പി.എം. മുസ്തഫ, ആർ.എം.പി.ഐ നേതാവ് ഇ.കെ. പ്രദീപ്കുമാർ, റഫീഖ്, പി. സെതകത് എന്നിവർ സംബന്ധിച്ചു. ചിത്രം കറുകയിൽ ആക്രമണത്തിനിരയായ യൂത്ത് ലീഗ് പ്രവർത്തകരെ കെ.കെ. രമ എം.എൽ.എ സന്ദർശിക്കുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.