പെരിയ: കോവിഡാനന്തരം രക്തധമനികളിലെ കോശങ്ങള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന വൈകല്യങ്ങളെയും, അതിനോടനുബന്ധിച്ചുണ്ടാകുന്ന രക്തംകട്ട പിടിക്കുന്നതിന് കാരണമാകുന്ന മൈക്രോ ആർ.എന്‍.എ തന്മാത്രകളെ സംബന്ധിച്ചും ഗവേഷണം നടത്തുന്നതിന് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക ഡോ. ഗ്രേസ് രാജിക്ക് ഐ.സി.എം.ആര്‍ ഫെലോഷിപ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പും ഐ.സി.എം.ആറും(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്) വനിത ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണിത്. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിന് 30 ലക്ഷം രൂപയാണ് ഫെലോഷിപ് തുകയായി ലഭിക്കുക. കേരള കേന്ദ്ര സർവകലാശാല ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാര്‍ ബയോളജി വിഭാഗം അസി.പ്രഫ. ഡോ. വി.ബി. സമീര്‍ കുമാറിനോടൊപ്പമായിരിക്കും ഗവേഷണം. ഡോ. വി.ബി. സമീര്‍കുമാറിനു കീഴില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയശേഷം ഇതേ വിഭാഗത്തില്‍ ഗെസ്റ്റ് ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു കാഞ്ഞങ്ങാട് കവ്വായി സ്വദേശിനിയായ ഡോ. ഗ്രേസ് രാജി. ജില്ലതല കോവിഡ് നിയന്ത്രണ സെല്ലിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. ശ്രീകുമാറിന്‍റെ ഭാര്യയാണ്. Dr grace raji
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.