കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം തട്ടി; മൂന്നുപേര്‍ക്കെതിരെ കേസ്

ശ്രീകണ്ഠപുരം: സൗത്ത് കൊറിയയില്‍ വന്‍ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയവര്‍ക്കെതിരെ കേസ്. ശ്രീകണ്ഠപുരം ചെമ്പന്തൊട്ടിയിലെ മംഗലത്ത് കരോട്ട് റോണി സെബാസ്റ്റ്യന്റെ 5.54 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ അങ്കമാലി അയ്യന്‍പുഴയിലെ വളപ്പില്‍ മാര്‍ട്ടിന്‍, ഭാര്യ സിസിലി പൗലോസ്, ബന്ധു പുന്നക്കന്‍ അരുണ്‍ പൗലോസ് എന്നിവര്‍ക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. 2021 ജനുവരിയിലാണ് ജോലി വാഗ്ദാനം ചെയ്ത് മാർട്ടിനും സംഘവും റോണിയുടെ പക്കല്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍, പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. സി.ഐ ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.