അഖിലേന്ത്യ കിസാൻ സഭ ശിൽപശാല

കോഴിക്കോട്​: ക്ഷീരകർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്​ ചർച്ചചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി അഖിലേന്ത്യ കിസാൻ സഭ (എ.​ഐ.കെ.എസ്​) യുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ക്ഷീരകർഷകർക്കായി മേയ്​ 14,15 തീയതികളിൽ കോഴിക്കോട്ട്​ ശിൽപശാല സംഘടിപ്പിക്കുന്നു. 14ന്​ രാവിലെ 10ന്​ എ.​ഐ.കെ.എസ് പ്രസിഡന്‍റ്​ ഡോ. അശോക്​ ധവളെ ശിൽപശാല ഉദ്​ഘാടനം ചെയ്യുമെന്ന്​ കേരള കർഷക സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഫ. വെങ്കിടേശ്​ ആത്രേയ, ഡോ. ദിനേഷ്​ അബ്രോൾ, ഡോ. സുധീഷ്​ ബാബു, ആർ. വിജയാംബ, ഡോ. അജിത്ത്​ നവാലെ, ഇന്ദ്രജിത്ത്​ സിങ്​, ഡോ. വിജു കൃഷ്ണൻ, പി. കൃഷ്ണപ്രസാദ്​, എ.​ഐ.കെ.എസ് ജനറൽ സെക്രട്ടറി ഹനൻ മുള്ള തുടങ്ങിയവർ ശിൽപശാലയിൽ പ​ങ്കെടുക്കും. ശിൽപശാലയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10ന്​ ഹോട്ടൽ നളന്ദയിൽ ക്ഷീരകർഷകരുടെ മലബാർ മേഖല സംഗമം നടക്കും. എ.​ഐ.കെ.എസ് ട്രഷറർ കൃഷ്ണപ്രസാദ്​ സംഗമം ഉദ്​ഘാടനം ചെയ്യും. സംസ്ഥാന സെ​ക്രട്ടറി വത്സൻ പനോളി, കൺസ്യൂമർ ഫെഡ്​ ചെയർമാൻ എം. മെഹബൂബ്, സംഘാടക സമിതി സെക്രട്ടറി പി. വിശ്വൻ, ജില്ല ജോ. സെക്രട്ടറി ജോർജ്​ എം. തോമസ്​, വൈസ് പ്രസിഡന്‍റ്​ ബാബു പറശ്ശേരി തുടങ്ങിയവർ ​ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.