Posted On
date_range Updated On
date_range മൊബൈൽ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം: മൊബൈൽ ഫോണ്‍ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് പാറക്കൽ വീട്ടിൽ സലീമിനെയാണ് (42) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം മാന്നാനം വാരിമുട്ടം ഭാഗത്തെ അറ്റകുറ്റപ്പണി നടക്കുന്ന വീട്ടിൽ കയറി വീടുപണി ചെയ്തിരുന്നയാളുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വിജയപ്രസാദ്, അജയകുമാർ, സി.പി.ഒ അജോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.