Posted On
date_range Updated On
date_range സെവൻസ് ഫുട്ബാൾ ടൂർണമെന്റ്;സംഗമം വെള്ളൂർ ജേതാക്കൾ
വൈക്കം: സി.ഐ.ടി.യു. സംസ്ഥാന സമ്മേളന പ്രചാരണാർഥം സി.ഐ.ടിയു വെള്ളൂർ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജില്ല പ്രസിഡന്റ് റജി സഖറിയ ഉദ്ഘാടനം ചെയ്തു. സംഗമം വെള്ളൂർ ജേതാക്കളായി. ലീഡ്‌സ് കാരിക്കോട് ആണ് റണ്ണറപ്പ്. സമാപന സമ്മേളനം ഏരിയ പ്രസിഡന്റ് സി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ. രജീഷ്, ചാക്കോ ഡേവിഡ്, വെള്ളൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. ഷാഹിറ, പി.കെ. മോഹനൻ, പി.എസ്. പ്രണവ്, ഇമ്മാനുവൽ, ജോൺ പി. ചെറിയാൻ എന്നിവർ സംസാരിച്ചു. സാജൻ ജി. മാത്യു അധ്യക്ഷത വഹിച്ചു. ആർ. നികിതകുമാർ സ്വാഗതവും കെ.എ. അഖിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.