ച​ങ്ങ​നാ​ശ്ശേ​രി ടൗ​ണി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട സംഘത്തെ അറസ്റ്റ് ചെയ്തു. ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ചങ്ങനാശ്ശേരിയിലെ ബ്രിസ് ലാൻഡ് ബാറിൽ അക്രമം അഴിച്ചുവിട്ട സംഘം, തുടർന്ന് മുൻസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കടയിലെ സാധനസാമഗ്രികളും ഫോണുകളും അടിച്ചുതകർത്ത സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ. അജിത് കുമാർ, സി.പി.ഒ റിജോ മോൻ എന്നിവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസുകാർ എത്തിയാണ് പ്രതികളെ കീഴടക്കിയത്. എന്നാൽ, സ്റ്റേഷനിലെത്തിയ പ്രതികൾ അവിടെയും അക്രമം തുടരുകയും രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത പ്രതികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. റെയ്നോൾഡ്, സി.പി.ഒ. ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാല് വ്യത്യസ്ഥ കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തത്. ഒരു മാസം മുമ്പ് പ്രതികൾ മുൻസിപ്പൽ ആർക്കേഡിലെ മൊബൈൽ കടയിലെത്തി ജീവനക്കാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് ഇവരെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. അഷാദിന്‍റെ നേതൃത്വത്തിൽ സി.ഐ. അനിൽ ജോർജ്, എസ്.ഐ. അഖിൽ വിജയകുമാർ, എ.എസ്.ഐ. ആശ, എ.എസ്.ഐ. സെയ്നി സെബാസ്റ്റ്യൻ, എ.സി.പി.ഒ അനീഷ്, സി.പി.ഒമാരായ സതീഷ്, പ്രവീൺ, ജോസഫ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്തത്.

Tags:    
News Summary - changanassery police station attack arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.