ചോറ്റിയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
ചോറ്റിയിൽ ഏഴു വാഹനങ്ങളുടെ കൂട്ടയിടി; 14 പേർക്ക് പരിക്ക്
മുണ്ടക്കയം: ചോറ്റിയിൽ അമിത വേഗത്തിലെത്തിയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. കൊട്ടാരക്കര-ദിണ്ടുകൽ ദേശീയപാതയിൽ ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15നായിരുന്നു അപകടം. കൂട്ടിക്കൽ, തേൻപുഴ സ്വദേശിയായ യുവാവാണ് അപകടമുണ്ടാക്കിയ കാറോടിച്ചിരുന്നത്. ആകെ ഏഴു വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
ചോറ്റി മുണ്ടക്കയം സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കൂട്ടിക്കല്‍ മഠത്തില്‍ അന്‍സാരി (65), മകൻ മഠത്തില്‍ സഹില്‍ (31), കൂട്ടിക്കല്‍ തേൻപുഴ പുത്തൂര്‍ ശാലോം (27), മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒമ്പത്), എം.എസ്. ആവണി (നാല്), ചോറ്റി പി.വി. രാജന്‍ (65), ചോറ്റി മരുതുംവയലില്‍ ശ്രേയാനന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71), മുണ്ടക്കയം 31ാം മൈല്‍ കരിക്കനത്ത് രേവാനന്ത് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചു കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഒമ്പതു പേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂന്‍സ് മിഷന്‍ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മുണ്ടക്കയം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ഓട്ടോറിക്ഷയുടെ പിന്നിലിടിച്ച് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.