മുട്ടം മലങ്കര ടൂറിസം ഹബ് തുറക്കണം; അടിയന്തര യോഗം വിളിക്കാൻ എം.എൽ.എയുടെ ഇടപെടൽ

മു​ട്ടം: മു​ട്ടം മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കു​ന്ന​തി​നും ടൂ​റി​സം പ​ദ്ധ​തി​യു​ടെ സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം വി​ളി​ക്കാ​ൻ എം.​എ​ൽ.​എ അ​പു ജോ​ൺ ജോ​സ​ഫി​ന്റെ ഇ​ട​പെ​ട​ൽ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ട് (എം.​വി.​പി) അ​ധി​കൃ​ത​ർ​ക്ക് ജ​ന​റ​ൽ കൗ​ൺ​സി​ൽ ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ടൂ​റി​സം ഹ​ബ് തു​റ​ക്കു​ന്ന​തി​ന് നി​ല​നി​ൽ​ക്കു​ന്ന ത​ട​സ്സ​ങ്ങ​ളും പാ​ർ​ക്കി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. പ്ര​ധാ​ന​മാ​യും ഏ​ഴോ​ളം അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ ഹ​ബ്ബി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ സാ​ധി​ക്കൂ എ​ന്ന് മു​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 659.77 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ടം ഗ്രൂ​പ്പ് ബി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​തി​നാ​ൽ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ എ​ൻ.​ഒ.​സി ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​ത് ഇ​തു​വ​രെ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല.

വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ പാ​ർ​ക്കിം​ഗ് പ്ലാ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സെ​പ്റ്റി​ക് ടാ​ങ്കി​ൽ നി​ന്നും 7.5 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ ഇ​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. കെ​ട്ടി​ട മു​റി​ക​ളു​ടെ വി​സ്തീ​ർ​ണം (ഏ​രി​യ) ത​രം​തി​രി​ച്ചു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ളാ​യ സൗ​രോ​ർ​ജ സം​വി​ധാ​നം, വാ​ട്ട​ർ ഹീ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് പ​ഞ്ചാ​യ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ധാ​ന അ​പാ​ക​ത​ക​ൾ. ഈ ​സാ​ങ്കേ​തി​ക അ​പാ​ക​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം. മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​മെ​ന്നും എം.​എ​ൽ.​എ അ​പു ജോ​ൺ ജോ​സ​ഫ് അ​റി​യി​ച്ചു.

Tags:    
News Summary - Muttom Malankara Tourism Hub Opening MLA Intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.