തെ​ങ്ങ​ണ​യി​ൽ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് ന​ട​ത്തി 18കാ​ര​ൻ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ഇ​ന്നോ​വ കാ​ർ

വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് അപകടകരമായ ഡ്രൈവിങ്; പതിനെട്ടുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ്

ച​ങ്ങ​നാ​ശ്ശേ​രി: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് റോ​ഡി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ് ന​ട​ത്തി​യ പ​തി​നെ​ട്ടു​കാ​ര​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്. തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഗോ​കു​ലി​നെ (18) ആ​ണ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ 18കാ​ര​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് തെ​ങ്ങ​ണ​യി​ൽ നി​ന്നാ​ണ് 18കാ​ര​നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി തീ​പ്പൊ​രി പാ​റി​യി​ട്ടും വേ​ഗം കു​റ​ക്കാ​തെ റോ​ഡി​ലൂ​ടെ മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തി​യ ഇ​ന്നോ​വ കാ​ർ നാ​ട്ടു​കാ​ർ സാ​ഹ​സി​ക​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ 18കാ​ര​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി. തി​രു​വ​ല്ല​യി​ൽ നി​ന്ന് വാ​ട​ക​ക്കെ​ടു​ത്ത കാ​റി​ൽ ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഗോ​കു​ൽ എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ് ഒ​രു ഡ​സ​നി​ലേ​റെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. ഗോ​കു​ൽ ഓ​ടി​ച്ചി​രു​ന്ന കാ​ർ ആ​ദ്യം പാ​യി​പ്പാ​ട് മു​ണ്ടു​കോ​ട്ട ഭാ​ഗ​ത്തു​വ​ച്ച് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന ന​ന്ദി​ത​യെ (21) ഇ​ടി​ച്ചു​വീ​ഴ്ത്തി. അ​പ​ക​ട​ത്തി​ൽ കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം അ​മി​ത​വേ​ഗ​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം വ​ഴി തെ​ങ്ങ​ണ​യി​ലെ​ത്തി​യ കാ​ർ ക​ണ്ണോ​ട്ട​യി​ൽ​വ​ച്ച് ആ​റു വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടി ഇ​ടി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രു ഡ​സ​നി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ിട്ടുണ്ട്. 18കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Drunk Driving Accident 18 Year Old Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.