നായ്ക്കൾക്ക് പേവിഷബാധ
പ്രതിരോധ കുത്തിവെപ്പ്
നടത്തുന്നു
പേവിഷബാധ പ്രതിരോധ കുത്തിവെപ്പിന് തുടക്കം
വൈക്കം: നഗരത്തിലും സമീപപ്രദേശങ്ങളിലും വർധിച്ചുവരുന്ന തെരുവുനായ് ആക്രമണത്തിനെതിരെ പേവിഷ പ്രതിരോധയജ്ഞത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം മുരിയൻകുളങ്ങരയിൽ പേവിഷബാധയേറ്റ് പശുക്കളും ആടുകളും ചത്തിരുന്നു. ഈ പ്രദേശങ്ങളിൽ പലയിടത്തുനിന്നായി 25ൽപരം നായ്ക്കൾക്ക് കുത്തിവെപ്പ് നടത്തി.
പിടികൂടാൻ സാധിക്കാത്ത നായ്ക്കളെയും പിടികൂടി കുത്തിവെപ്പ് നടത്തുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ പറഞ്ഞു.
ഇതിനായി വിദഗ്ധരായ പിടിത്തക്കാരുമായി ബന്ധപ്പെട്ടു. വിഷബാധ സംശയമുള്ള തെരുവുനായ്ക്കളെ സിമന്റ് സ്ലാബ് മറ തീർത്ത് അതിനുള്ളിൽ പാർപ്പിക്കും. വിസർജ്യ വസ്തുക്കൾ മണ്ണിലും വെള്ളത്തിലും കലരാതിരിക്കാനുള്ള സെപ്റ്റിക് ടാങ്ക് നിർമാണവും പരിഗണനയിലുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.