ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്ന വാഴൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടം
വാഴൂർ: വാഴൂര്‍ ഗവ. ഹൈസ്കൂളിനായി രണ്ടുകോടി ചെലവിൽ നിർമിച്ച പുതിയ കെട്ടിടം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു. 7200 ചതുരശ്ര അടി വിസ്തൃതിയില്‍ ആറ് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂമുകള്‍, ലാബുകള്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു. സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.