വിനീത് രാജന്‍
Posted On
date_range Updated On
date_range വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
വൈക്കം: വീട്ടിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ യുവാവിനെ എക്സൈസ് അറസ്‌റ്റ് ചെയ്‌തു. മറവൻതുരുത്ത് അപ്പക്കോട് ലക്ഷംവീട് നഗറിൽ വിനീത് രാജനെ (40) ആണ് വൈക്കം എക്സൈസ് അറസ്‌റ്റ് ചെയ്തത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ 8.30ഓടെ വിനീതിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആറു ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.