അനന്തു സത്യൻ, മുഹമ്മദ് മുനീർ
കോട്ടയം: കാപാ നിയമപ്രകാരം ജില്ലയിൽനിന്നും രണ്ടുപേരെ നാടുകടത്തി ഉത്തരവായി. പെരുമ്പായിക്കാട് മുള്ളൂശ്ശേരി ഭാഗത്ത് താഴപ്പള്ളി വീട്ടിൽ അനന്തു സത്യൻ (26), ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് മുനീർ (26) എന്നിവരെയാണ് ആറ് മാസത്തേക്ക് ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിൽനിന്നും വിലക്കിയത്
കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ റിപ്പോർട്ട് പ്രകാരം റേഞ്ച് ഡി.ഐ.ജിയാണ് ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. അനന്തു കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ നാല് കേസുകളിലും മുനീർ എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരിക്കേസുകളിലും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.